പൊരുതി നേടിയ വിജയവുമായി ലിവര്‍പ്പൂള്‍
ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്ന് മൂന്ന് പോയിന്റുകളും നേടാൻ ലിവർപൂൾ സമ്മർ സൈനിംഗ് ഡിയോഗോ ജോട്ട രണ്ടാം പകുതിയില്‍ നേടിയ ഹെഡര്‍ തുണയായി.ഷെഫീല്‍ഡ് യുണൈറ്റഡിനെ ലിവര്‍പ്പൂള്‍ തോല്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്.ലിവര്‍പൂളിന് വേണ്ടി റോബര്‍ട്ടോ ഫിര്‍മിഞ്ഞോ,ഡിയഗോ ജോട്ട എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് വേണ്ടി പതിമൂന്നാം മിനുട്ടില്‍ ഗോള്‍ നേടിയത് സാന്റര്‍ ബെര്‍ഗ് ആയിരുന്നു.
13 ആം മിനുട്ടില്‍ ഫാബിഞ്ഞോ ചെയ്ത ഫൌളിന്റെ പേരില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി ആദ്യ നീക്കം വിജയമായി ഷെഫീല്‍ഡ് യുണൈറ്റഡ് പൂര്‍ത്തിയാക്കി.എങ്കിലും 41 ആം മിനുട്ടില്‍ സാഡിയോ മാനെയുടെ ഹെഡർ ഗോള്‍ കീപ്പര്‍ സംരക്ഷിക്കുകയും തിരിച്ചു വന്ന റീബൌണ്ടില്‍ ഫിര്‍മിഞ്ഞോ ഗോള്‍ നേടുകയും ചെയ്തതോടെ സമനില നേടി ലിവര്‍പ്പൂള്‍.64 ആം മിനുട്ടില്‍ മാനെ നല്കിയ അസിസ്റ്റില്‍ ജോട്ട ഗോള്‍ നേടിയപ്പോള്‍ പിന്നെ എല്ലാം ശുഭം.






































