European Football Foot Ball Top News

ലെവണ്ഡോസ്ക്കിയുടെ ഹാട്രിക്കില്‍ ബയേണ്‍ മ്യൂണിക്ക്

October 24, 2020

ലെവണ്ഡോസ്ക്കിയുടെ ഹാട്രിക്കില്‍ ബയേണ്‍ മ്യൂണിക്ക്

ഹോഫന്‍ഹെയിമുമായി ഒരു മല്‍സരം പരാജയപ്പെട്ടപ്പോള്‍ ബയേണ്‍ മ്യൂണിക്കിനെ എല്ലാവരും ഒന്നു സംശയിച്ച് കാണും.എന്നാല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെത്തിയപ്പോള്‍ തന്നെ അവരുടെ ഉള്ളിലെ കനല്‍ കെട്ടിലെന്ന് ബോധ്യമായി.അവരുടെ ഗോളടി മെഷിന്‍ ആയ റോബര്‍ട്ട് ലെവണ്ഡോസ്ക്കി കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടി ബയേണ്‍ മ്യൂണിക്കിന് മേല്‍കൈ കൊടുത്തു.കൂടാതെ ലിറോയ് സാനേ,ജമാല്‍ മൂസാലിയ എന്നിവരും  ഗോള്‍ നേടി.

ബയേണ്‍ മ്യൂണിക്ക് ഇന്ന് അവരുടെ സ്റ്റാര്‍ വിങര്‍ സാനക്ക് പകരം ഇറക്കിയത് യുവന്‍റസില്‍ നിന്നും ലോണിലെത്തിയ ഡഗ്ലസ് കോസ്റ്റയായിരുന്നു.10,26,60 മിനുട്ടുകളില്‍ ലെവണ്ഡോസ്ക്കി ഗോള്‍ നേടിയപ്പോള്‍ കോസ്റ്റക്ക് പകരം എത്തിയ സാനേ 72 ആം മിനുട്ടില്‍ ഗോള്‍ നേടി.90 ആം മിനുട്ടില്‍ ജമാല്‍ മുസലയയുടെ ഗോളും കൂടി ആയതോടെ അഞ്ചു ഗോള്‍ ലീഡിന്റെ ഒരുഗ്രന്‍ ജയം നേടി ബയേണ്‍ മ്യൂണിക്ക് കാലം വിട്ടു.

Leave a comment