കാമ്പ് നോവില്‍ പാറിയത് റയലിന്റെ കൊടി
ബാഴ്സയെ ആദ്യ എല്‍ ക്ലാസികോ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വരിഞ്ഞു കെട്ടി റയല്‍.റയലിന് വേണ്ടി ഫെഡെ വാല്‍വറഡേ,സെര്‍ജിയോ റാമോസ്,ലൂക്കാ മോഡ്രിച്ച് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബാഴ്സയുടെ ആശ്വാസ ഗോള്‍ പിറന്നത് അന്‍സൂ ഫാട്ടിയുടെ ബൂട്ടില്‍ നിന്നായിരുന്നു.ബാഴ്സ കോച്ച് കോമാന് യുവ താരങ്ങളായ അന്‍സൂ ഫാട്ടി,പെഡ്രി,ഡെസ്റ്റ് എന്നിവര്‍ക്ക് അവസരം നല്കിയപ്പോള് ഗ്രീസ്മാന്,സെര്‍ജി റോബര്‍ട്ടോ,ഉസ്മാന് ഡെംബേലെ എന്നിവരെ പകരക്കാരായി ബെഞ്ചില്‍ ഇരുത്തി.
അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഫെഡെ വാല്‍വറഡേ റയലിനെ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.അപ്പോള്‍ തന്നെ മറുപടി ഗോള്‍ നേടി ഫാട്ടിയും രംഗത്ത് എത്തിയതോടെ വാശിയുള്ള ഒരു എല്‍ക്ലാസികോ ആയിരുന്നു എല്ലാവരുടെയും മനസ്സില്‍.എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ട്ടിച്ച റയല്‍ 63 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ലീഡ് നേടുകയും പിന്നീട് 90 ആം മിനുട്ടില്‍ ലൂക്ക മോഡ്രിച്ച് നേടിയ ഗോളോടെ ബാഴ്സയുടെ സമനില മോഹങ്ങളും തല്ലി കെടുത്തി.






































