European Football Foot Ball Top News

എല്ലാം മറന്നു പുതിയ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് തുടക്കം കുറിക്കാന്‍ ബാഴ്സ

October 20, 2020

എല്ലാം മറന്നു പുതിയ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് തുടക്കം കുറിക്കാന്‍ ബാഴ്സ

ചൊവ്വാഴ്ച രാത്രി ഹംഗേറിയൻ ചാമ്പ്യൻമാരായ ഫെറൻക്വാരോസിനെ ക്യാമ്പ് നൗവിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ബാഴ്‌സലോണ 2020-21 ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിന് വിജയകരമായ തുടക്കം കുറിക്കാന്‍ ശ്രമിക്കും.കഴിഞ്ഞ സീസണില്‍ നടന്ന സംഭവ വികാസങ്ങള്‍ മറന്ന് പുതിയ ഒരു കാമ്പെയിന് തുടക്കം കുറിക്കാന്‍   കറ്റാലൻ ഭീമൻമാര്‍ ശ്രമിക്കുമോള്‍ 25 വർഷത്തിനിടെ ഇതാദ്യമായാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഫെറൻക്വാരോസ് പങ്കെടുക്കുന്നത്.

റൊണാൾഡ് കോമാൻ ഇപ്പോൾ ഫസ്റ്റ്-ടീം കാര്യങ്ങളുടെ ചുമതല വഹിക്കുന്നു, 2020-21 ലാ ലിഗാ കാമ്പെയ്‌നിന്റെ നല്ല തുടക്കം, വില്ലാരിയൽ, സെൽറ്റ വിഗോ, സെവില്ല എന്നിവരുമായുള്ള ആദ്യ മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്റുകൾ അവർ നേടി തുടക്കം മോശമാക്കാതെ ആണ് ബാഴ്സ നിലവില്‍ ഉള്ളത്.ഒക്ടോബര്‍ 24 ആം തീയ്യതി ബാഴ്സ റയലിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഗ്രീസ്മാന്‍,സെര്ജി റോബര്‍ട്ടോ എന്നിവര്‍ക്ക് കോമാന്‍ വിശ്രമം നല്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Leave a comment