European Football Foot Ball Top News

റൊണാള്‍ഡോ ഇല്ലാതെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് ഒരുങ്ങി യുവന്‍റസ്

October 20, 2020

റൊണാള്‍ഡോ ഇല്ലാതെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് ഒരുങ്ങി യുവന്‍റസ്

ചൊവ്വാഴ്ച നടക്കുന്ന ഓപ്പണിംഗ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജി മത്സരത്തിൽ ഡൈനാമോ കീവിനെ നേരിടാന്‍  സീരി  എ ചാമ്പ്യന്മാരായ യുവന്റസ് ഉക്രെയ്നിലേക്കുള്ള നീണ്ട യാത്ര തുടങ്ങിയേക്കും.തീർച്ചയായും, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ബിയാൻ‌കോനേരി ഇന്നതെ എവേ മല്‍സരത്തില്‍ സമ്മര്‍ദത്തോടെ ആയിരിയ്ക്കും ഇറങ്ങുക എന്നത് ഉറപ്പുള്ള കാര്യം ആണ്.

യുവെ മാനേജർ ആൻഡ്രിയ പിർലോയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗെയിമിനാണ് ഇന്ന് യൂറോപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.ഡൈനമോ കീവിന്‍റെ  പരിശീലകനായ മിർസിയ ലൂസെസ്കുവിന്‍റെ കീഴില്‍ ആണ് 1995 ൽ  ബ്രെസിയയ്ക്കായി 16 വയസ്സുള്ള പിര്‍ലോ  തന്റെ സീരി എ അരങ്ങേറ്റം നടത്തിയത്.ഇന്ന് രാത്രി ഇന്ത്യന്‍  സമയം  പത്തെക്കാലിന് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം നടക്കുക.

Leave a comment