European Football Foot Ball Top News

ഇബ്രയുടെ ഇരട്ട ഗോളില്‍ എ‌സി മിലാന് വിജയം

October 18, 2020

ഇബ്രയുടെ ഇരട്ട ഗോളില്‍ എ‌സി മിലാന് വിജയം

ഇന്നലെ നടന്ന മിലാന്‍ ഡെര്‍ബിയില്‍ വിജയം നേടി എ‌സി മിലാന്‍.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എ‌സി മിലാന്‍ വിജയം നേടിയത്.എ‌സി മിലാന് വേണ്ടി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്  ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇന്‍ററിന് വേണ്ടി റൊമേലൂ ലുകാകൂ ആണ് സ്കോര്‍ ചെയ്തത്.ഇപ്പോള്‍ നല് കളികളില്‍ നിന്നും നാല് വിജയം നേടി പോയിന്‍റ് പട്ടികയില്‍ 12   പോയിന്‍റുകളോടെ എ‌സി മിലാന്‍ ആണ് ഒന്നാം സ്ഥാനത്ത്.

മല്‍സരത്തില്‍ 13 ആം മിനുട്ടില്‍ ഗോള്‍ നേടി ഇബ്രാ എ‌സി മിലാന്  ലീഡ് നേടി കൊടുത്തു.മൂന്ന് മിനുറ്റിന് ശേഷം വീണ്ടും ഗോള്‍ നേടിയ അദ്ദേഹം ഇത്തവണ ലീഡ് നില ഇരട്ടിച്ചു.29 ആം മിനുട്ടില്‍ ലുകാക്കൂ നേടിയ ഗോലോടെ ഇന്‍ററിന്‍റെ എ‌സി മിലാനോടുള്ള എല്ലാ മറുപടികളും തീര്‍ന്നിരുന്നു.

Leave a comment