Foot Ball Top News

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം; ഫ്രാന്‍സ് ദക്ഷിണകൊറിയ നേർക്കുനേർ

June 7, 2019

author:

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം; ഫ്രാന്‍സ് ദക്ഷിണകൊറിയ നേർക്കുനേർ

ക്രിക്കറ്റ് ആരവം ഇംഗ്ലണ്ടിൽ അലതല്ലുന്നതിനിടെ ഫ്രാൻ‌സിൽ ഇന്നുമുതൽ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ബൂട്ടണിയും. ക്രിക്കറ്റ് പ്രേമികൾ ഇംഗ്ലണ്ടിലേക്ക് ഉറ്റുനോക്കുമ്പോൾ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് പെൺകരുത്തിന്റെ കപ്പ് ആര് സ്വന്തമാക്കുമെന്ന് അറിയാനാണ്. ഇത്തവണത്തെ വനിതാ ലോകകപ്പ് ഫുട്ബോളിൽ നാല് പുതിയ ടീമുകൾ കൂടി അരങ്ങേറ്റം കുറിക്കുന്ന പ്രത്യേകതയും ഉണ്ട്. ഒമ്പത് വേദികളിലായി 24 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ബൂട്ടണിയുന്നത്.

മൂന്ന് തവണ കിരീട വേട്ട നടത്തിയ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കാണ് അല്പം മുൻതൂക്കം. കഴിഞ്ഞ ലോകകപ്പിൽ ജപ്പാനെ കീഴ്‌പെടുത്തിയാണ് അമേരിക്ക കീരീടം സ്വന്തമാക്കിയത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ദക്ഷിണ കൊറിയയെ നേരിടും. ആദ്യമായാണ് ഫ്രാൻസ് വനിതാ ഫുട്‌ബോള്‍ ലോകകപിന് വേദിയാകുന്നത്.

ഗ്രൂപ്പ് എ (ഫ്രാൻസ്, നോർവെ, നൈജീരിയ, സൗത്ത് കൊറിയ), ഗ്രൂപ്പ് ബി(ജർമ്മനി, ചൈന,സ്പെയിൻ,സൗത്ത് ആഫ്രിക്ക), ഗ്രൂപ്പ് സി (ഇറ്റലി,ബ്രസീല്‍,ഓസ്‌ട്രേലിയ,ജെമൈക്ക), ഗ്രൂപ്പ് ഡി ( ഇംഗ്ലണ്ട്,ജപ്പാന്‍,സ്‌കോട്‌ലന്‍ഡ്,അര്‍ജന്റീന) ഗ്രൂപ്പ് ,ഇ( കാനഡ, നെതര്‍ലന്‍ഡ്, ന്യൂസീലന്‍ഡ്, കാമറൂണ്‍) ഗ്രൂപ്പ് എഫ്(യു.എസ്, സ്വീഡന്‍,തായ്‌ലന്‍ഡ്,ചിലി) ഇത്തരത്തിൽ ആറ് ഗ്രൂപ്പുകളായാണ് മത്സരം.

Leave a comment