European Football Foot Ball Top News

“റൊണാള്‍ഡോയെ നിരാശനാക്കാന്‍ അഗ്രസീവ് ഡിഫന്‍സ് ആവശ്യം” – ഡെജാൻ കുലുസെവ്സ്കി

October 13, 2020

“റൊണാള്‍ഡോയെ നിരാശനാക്കാന്‍ അഗ്രസീവ് ഡിഫന്‍സ് ആവശ്യം” – ഡെജാൻ കുലുസെവ്സ്കി

സ്വീഡനും പോർച്ചുഗലും തമ്മിലുള്ള നേഷൻസ് ലീഗ് മത്സരത്തിൽ യുവന്റസ് ടീം താരങ്ങള്‍  വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു.മല്‍സരത്തില്‍  ക്രിസ്റ്റ്യാനോ റൊണാൾഡോയെ എങ്ങനെ  തടയണമെന്ന് തനിക്ക് അറിയില്ല എന്ന്  ഡെജാൻ കുലുസെവ്സ്കി പറഞ്ഞു.ബുധനാഴ്ച നടക്കുന്ന ലീഗ് എ, ഗ്രൂപ്പ് 3 പോരാട്ടത്തിന് റൊണാൾഡോയും പോർച്ചുഗലും കുലുസെവ്സ്കിയുടെ സ്വീഡനെ ലിസ്ബണിലേക്ക് സ്വാഗതം ചെയ്യും.

അദ്ദേഹത്തിനെ തടയാൻ ആരുമില്ല. അദ്ദേഹത്തിന്  നല്ല ദിവസം  ആണെങ്കിൽ,  എല്ലാം സ്വയം അദ്ദേഹം തന്നെ  തീരുമാനിക്കുന്നു.അവസാന മത്സരം അദ്ദേഹത്തെ തടയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ ബുധനാഴ്ച ഞങ്ങൾക്ക് മറ്റൊരു അവസരം ലഭിക്കുന്നു.ഭയങ്ങര ആഗ്രസീവ് ആയി കളിച്ചാല്‍ അദ്ദേഹം മല്‍സരത്തില്‍ തീര്‍ത്തൂം നിരാശന്‍ ആയേക്കും.അതാണ് ഏക വഴി.”ഡെജാന്‍ കുലുസെവ്സ്കി അഫ്റ്റൺബ്ലാഡെറ്റിനോട്  പറഞ്ഞു.

Leave a comment