ഗ്രീസ്മനെ ഡിഡിയർ ഡെഷാംപ്സ് പൊസിഷന്‍ മാറ്റി കളിപ്പിക്കുന്നു എന്ന് അലന് ഗിരീസ്
പോർച്ചുഗലുമായുള്ള മല്‍സരത്തിനിടെ ഫ്രാൻസ് താരത്തെ തന്റെ സ്ഥാനത്തില്‍ നിന്നും പുറത്താക്കി കളിപ്പിച്ചതിന് ഡിഡിയർ ഡെഷാംപ്സിനെതിരെ അലന് ഗിരീസ്.ഞായറാഴ്ച സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ഫ്രാൻസിനെ 0-0 ന് സമനിലയിൽ തളച്ചു പോര്‍ച്ചുഗല്‍.
പ്രശ്നം, ഗ്രിസ്മാന് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്.അത് തിരികെ കൊണ്ടുവരാൻ ഡിഡിയർ അദ്ദേഹത്തെ കളിപ്പിക്കുന്നു.അവൻ ഒരു 10 ആം നമ്പറിനെ പോലെയാണ് കളിച്ചത്, പക്ഷേ ഗ്രീസ്മാൻ 10 അല്ല. ഞങ്ങൾ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്, ഒരു കളിക്കാരനേ ചുറ്റിപറ്റി കളി മെനയണം എന്നുണ്ടെങ്കില്‍ അത് അത് ഒലിവര്‍ ജീറൂഡ് ആയിരിക്കണം.പോര്‍ച്ചുഗലുമായുള്ള മല്‍സരത്തില്‍ ഗ്രീസ്മാന് ജീറൂഡിന് സപോര്‍ട്ട് തീരെ നല്‍കിയിരുന്നില്ല.”പോർച്ചുഗലുമായുള്ള ഏറ്റുമുട്ടലിനുശേഷം അലന് ഗിരെസ് എൽ എക്വിപ്പിനോട് പറഞ്ഞു.






































