കുബോക്ക് വേണ്ടി സമയം നല്‍കാത്തതിനാല്‍ നീരസത്തില്‍ റയല്‍
മുന്‍ ബാഴ്സ താരവും അതിനു ശേഷം മാഡ്രിഡ് സൈന്‍ ചെയ്ത താരവുമാണ് തക്കേഫുസോ കുബോ.അദ്ദേഹം ഇപ്പോള്‍ വിയാറയലില്‍ ലോണില്‍ ആണ്.കുബോക്ക് വിയാറായല്‍ കുറച്ച് മിനിറ്റുകൾ മാത്രം കളിക്കാന്‍ നല്‍കുന്നതിനാല്‍ റയൽ മാഡ്രിഡ് നിരാശരാണെന്ന് കാഡെന എസ്ഇആർ റിപ്പോർട്ട് ചെയ്യുന്നു.ഫുട്ബോള്‍ ലോകത്തിലെ പുത്തന്‍ ആവേശമായ താരം ഉനായ് എമറിക്ക് കീഴിലുള്ള വെറും അഞ്ച് മത്സരങ്ങളിൽ 55 മിനിറ്റ് ഗെയിം സമയം മാത്രമാണ് കളിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
കാര്യങ്ങള്‍ ഇനി എങ്ങനെ വിഗസിക്കും എന്ന് നോക്കിയിട്ട് വേണം മാഡ്രിഡിന് ഇനിയുള്ള തീരുമാനം എടുക്കാന്‍.താരത്തിന് വേണ്ടി 25 ലധികം ടീമുകൾ പിന്തുടരുന്നതിനാല്‍ റയലിന് ഒരിക്കലും മുടക്കിയ പണം നഷ്ട്ടത്തില്‍ ആകില്ല.ബാര്‍ത്തോമ്യുവിന്റെ പിടിപ്പു കേട് മൂലം ആണ് കുബോ ബാഴ്സ വിട്ടത് എന്നാണ് ബാഴ്സ ആരാധകര്‍ ആരോപിക്കുന്നത്.






































