ലോകകപ്പിൽ ഇന്ന് ഏഷ്യൻ പോര്
ബ്രിസ്റ്റളിലെ കൗണ്ടി ഗ്രൗണ്ടില്‍ ഏഷ്യന്‍ പോരിന് ലോകം സാക്ഷിയാകും. വൈകിട്ട് മൂന്ന് മണിക്കാണ് പാകിസ്ഥാൻ ശ്രീലങ്ക പോരട്ടം. രണ്ടാം റൗണ്ടിലെ മികച്ച പോരാട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയശേഷമാണ് രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിന് 348 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലണ്ടിനെ മലർത്തിയടിച്ചത്. അതേസമയം ആദ്യമത്സരത്തിൽ ന്യൂസിലാന്‍ഡിനോട് 10 വിക്കറ്റിന് പരാജയപെട്ടാണ് ലങ്കൻ പട അരങ്ങേറ്റം കുറിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെ ഡക്ക് വർത്ത് ലെവിസ് നിയമ പ്രകാരം 34 റണ്‍സിന് കീഴ്പെടുത്തിയാണ് ലങ്ക ലക്ഷ്യംകണ്ടത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 36.5 ഓവറില്‍ 201ന് പുറത്തായിരുന്നു. മഴയെത്തുടര്‍ന്ന് അഫ്ഗാന്‍ ലക്ഷ്യം 41 ഓവറില്‍ 187 ആക്കിയെങ്കിലും 32.4 ഓവറില്‍ 152ന് ഓള്‍ഔട്ടാവുകയായിരുന്നു. അതേസമയം ഇന്നത്തെ മത്സരത്തിന് മഴ തടസമാകുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.
ടീം ഇലവൻ
പാകിസ്താന്‍- ഇമാമുള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആസിഫ് അലി, ഷുഐബ് മാലിക്ക്, വഹാബ് റിയാസ്, ഹസന്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് ആമിര്‍.
ശ്രീലങ്ക- ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), കുശാല്‍ പെരേര, ലഹിരു തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, തിസാര പെരേര, ഇസുരു ഉദാന, സുരംഗ ലക്മല്‍, ലസിത് മലിങ്ക, നുവാന്‍ പ്രദീപ്.