പരിക്ക് ഭേദമായാല്‍ ഹസാര്‍ഡ് റയലില്‍ തിളങ്ങും എന്ന് മോഡ്രിച്ച്
ഈഡൻ ഹസാർഡ് ഒരു “അവിശ്വസനീയമായ” കളിക്കാരനാണ്, അദ്ദേഹത്തെ ഇപ്പോള്‍ തടഞ്ഞുനിർത്തുന്ന പരിക്കുകള്‍ കഴിഞ്ഞാൽ റയൽ മാഡ്രിഡിൽ കഴിവ് തെളിയിക്കുമെന്ന് ലൂക്ക മോഡ്രിച്ച് പറഞ്ഞു.
2019 വേനൽക്കാലത്ത് സാന്റിയാഗോ ബെർണബ്യൂവിലേക്ക് ഒരു വലിയ ഡീലില്‍ എത്തിയെങ്കിലും ബെൽജിയം താരം നിരാശവാഹമായ ഒരു സീസണ് ആണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.
അവൻ അതിശയകരമായ ഫുട്ബോള്‍ താരമാണ്.അവൻ അത് തെളിയിക്കാൻ പോകുന്നു. പരിക്കുകൾക്ക് മാത്രമേ അവനെ തടയാന്‍ കഴിയൂ.അവനെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.പരിക്കുകൾ തടയുന്നില്ലെങ്കിൽ ഈ വർഷം അദ്ദേഹം അത് കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഒന്നും കാണാതെ അല്ല റയല്‍ മാഡ്രിഡ് അവന് ഇത്രയും പണം നല്‍കിയത്.”സ്പാനിഷ് മാധ്യമം നടത്തിയ അഭിമുഘത്തില്‍ മോഡ്രിച്ച് ഹസാര്‍ഡിനെ കുറിച്ച് വാചാലന് ആയി.