European Football Foot Ball Top News

മൗറീഷ്യോ പോച്ചെറ്റിനോയെ സമീപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

October 6, 2020

മൗറീഷ്യോ പോച്ചെറ്റിനോയെ സമീപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഞായറാഴ്ച സ്പർസിനോട് തോറ്റതിനെ തുടർന്ന് സോൽഷെയറിന്‍റെ മേല്‍ സമ്മർദ്ദം വർദ്ധിക്കുന്നു.ടോട്ടൻഹാമിനോട് ഞായറാഴ്ച 6-1 ന് തോറ്റതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മൗറീഷ്യോ പോച്ചെറ്റിനോയെ സമീപിച്ചതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

സോള്‍ഷെയറിനെ  പുറത്താക്കാൻ ക്ലബ് ഇതുവരെ തയ്യാറായിട്ടില്ല, എന്നാൽ ക്ലബ് പുതിയ ദിശയിലേക്ക് പോകാൻ തീരുമാനിക്കുകയാണെങ്കിൽ കൈക്കൊള്ളാന്‍ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് എഡ് വുഡ്‌വാർഡ്.ആ പദ്ധതികളിൽ പോച്ചെറ്റിനോ ഉൾപ്പെടും, കഴിഞ്ഞ വർഷം സ്പർസിൽ നിന്ന് പുറത്തുപോയതിനുശേഷം  വേറെ എവിടേയും ജോലിയിൽ പങ്കെടുക്കാത്ത അദ്ദേഹം മികച്ച ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്.ബാഴ്സ ഏര്‍നെസ്റ്റോ വാല്‍വറഡേയെ സാക്ക് ചെയ്തപ്പോഴും പോച്ചെറ്റിനോയുടെ പേര്‍ അവര്‍ പരിഗണിച്ചിരുന്നു.വമ്പന്‍ സൈനീങ്ങുകള്‍ ഒന്നും ഇല്ലാതെ തന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിനെ എത്തിച്ചതില്‍ അദ്ദേഹത്തിന് ധാരാളം പ്രശംസകള്‍ ലഭിച്ചിരുന്നു.

Leave a comment