European Football Foot Ball Top News

വിജയ കുതിപ്പ് തുടരാന്‍ ബയേൺ മ്യൂണിക്ക്

October 4, 2020

വിജയ കുതിപ്പ് തുടരാന്‍ ബയേൺ മ്യൂണിക്ക്

2020-21 ബുണ്ടസ്ലിഗ സീസൺ ഞായറാഴ്ച ഹെർത ബെർലിനെ സ്വന്തം തട്ടകത്തില്‍ ബയേൺ മ്യൂണിക്ക് നേരിടുമ്പോള്‍ അവര്‍ക്ക്  കഴിഞ്ഞ വാരാന്ത്യത്തിൽ ഹോഫൻഹൈമിൽ നടന്ന ഷോക്ക് തോൽവി മറക്കാന്‍ ജയം അനിവാര്യമാണ്.ജർമ്മൻ ചാമ്പ്യന്മാർ കഴിഞ്ഞ തവണ ഹോഫെൻഹൈമിൽ നടന്ന മല്‍സരത്തില്‍ 4-1 എന്ന സ്കോറിനു തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

അവസാന ലീഗ് മത്സരത്തിൽ ഹെർത ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് 3-1 ന് ഹോം തോൽവി ഏറ്റുവാങ്ങിയുള്ള വരവാണ്.തിരക്കിട്ട ഷെഡ്യൂള്‍ ആയിരുന്നു ബയേൺ മ്യൂണിക്കിന്.സെപ്റ്റംബർ 24 ന് നടന്ന യുവേഫ സൂപ്പർ കപ്പിൽ  സെവില്ലയ്‌ക്കെതിരെ 2-1 ന് ജയം രേഖപ്പെടുത്തിയെങ്കിലും പുതിയ സീസണിന്റെ തുടക്കത്തിൽ എല്ലാ മത്സരങ്ങളിലും മൂന്ന് വിജയങ്ങൾ നേടാനാവാത്തത് തിരിച്ചടിയായി യൂറോപ്യന്‍ ചാമ്പ്യന്മാര്‍ കണക്കാക്കുന്നു.ഇന്ത്യന്‍ സമയം രാത്രി ഒമ്പതരക്കാണ് മല്‍സരം.

Leave a comment