തോല്‍വിയറിയാതെ ഇരു ടീമുകള്‍ നേര്‍ക്കുനേര്‍
മൂന്ന് കളികൾക്കുശേഷം ചാമ്പ്യന്മാർ ലീഡ്സ് യുണൈറ്റഡ്, ചെൽസി, ആഴ്സണൽ എന്നിവര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച ശേഷം ഗെയിം വീക്ക് നാലിലേക്ക് കടക്കുന്ന ലിവര്‍പ്പൂള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്ക് ആസ്റ്റന്‍ വില്ലയെ നേരിടും.ആസ്റ്റണ്‍ വില്ല ഹോം സ്റ്റേഡിയമായ വില്ല പാര്‍ക്കില്‍ ആണ് മല്‍സരം.എന്നാല്ലിവര്പൂളിന് അത്ര സുഗമം ആയിരിക്കില്ല കാര്യങ്ങള്‍,രണ്ടു മല്‍സരങ്ങളിലും വിജയം നേടിയാണ് ആസ്റ്റന്‍ വില്ല അവരെ കാത്തിരിക്കുന്നത്.
ലിവര്‍പ്പൂള്‍ ഫോർവേഡ് ആയ സാദിയോ മാനേക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇന്നതെ മല്‍സരത്തില്‍ അദ്ദേഹം ഉണ്ടാകില്ല.പുതിയ സൈനിങ് ആയ തിയാഗോ അൽകന്റാരയും നിലവിൽ ഐസോലേഷനില്‍ ആണ് ഈ മത്സരത്തിന് ലഭ്യമല്ല.മല്‍സരത്തില്‍ ക്യാപ്റ്റ ജോര്‍ദാന്‍ ഹെണ്ഡെഴ്സണ് ടീമിലേക്ക് മടങ്ങിയെത്തും.






































