വിജയവഴിയില്‍ തിരിച്ചെത്താന്‍ ഡോര്‍ട്ട്മുണ്ട്
ഇന്ന് രാത്രി എഴു മണിക്ക് ഡോര്‍ട്ട്മുണ്ട് ഫ്രെയ്ബര്‍ഗിനെ തങ്ങളുടെ ഹോം സ്റ്റേഡിയമായ സിഗ്നല്‍ ഇഡുന്ന പാര്‍ക്കിള്‍ ഏറ്റുമുട്ടും.കഴിഞ്ഞ വാരാന്ത്യത്തിൽ ലീഗിൽ ഓഗ്സ്ബർഗിൽ 2-0ന് തോറ്റ ഡോര്‍ട്ട്മുണ്ട് 3-2ന് ഡിഎഫ്‌എൽ-സൂപ്പർകപ്പിൽ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടു.ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾക്ക് ശേഷം ഫ്രീബര്‍ഗ് ഒരു വിജയവും ഒരു സമനിലയും നേടി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.ഡോര്‍ട്ട്മുണ്ട് ആകട്ടെ പതിനൊന്നാം സ്ഥാനത്തും.
കഴിഞ്ഞയാഴ്ച ഓഗ്‌സ്ബർഗിൽ നടന്ന മോശം പ്രദർശനത്തെത്തുടർന്ന് ലൂസിയൻ ഫാവ്രെയുടെ താരങ്ങള്‍ക്ക് ഇത് തുടർച്ചയായ തോല്‍വികള്‍ ആണ്.ആദ്യ വാരാന്ത്യത്തിൽ ബൊറൂസിയ മോഞ്ചെൻഗ്ലാഡ്ബാക്കിനെ 3-0ന് ബിവിബി പരാജയപ്പെടുത്തി എങ്കിലും ഇപ്പോള്‍ പരിശീലകന്‍ ആയ ലൂസിയൻ ഫാവ്രെയുടെ തൊഴിൽ നിലനിര്‍ത്താന്‍ ഇന്നൊരു വിജയം അനിവാര്യമാണ്.






































