സിറ്റി vs ലീഡ്സ് പോരാട്ടം ഇന്ന്
മാർസെലോ ബിയൽസയുടെ ലീഡ്സ് യുണൈറ്റഡ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ എല്ലാൻഡ് റോഡിലേക്ക് സ്വാഗതം ചെയ്യും.പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ആതിഥേയർ തുടർച്ചയായ ലീഗ് വിജയങ്ങളോടെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.അതേസമയം മാൻ സിറ്റി കഴിഞ്ഞ വാരാന്ത്യത്തിൽ ലീസസ്റ്റർ സിറ്റിയോട് ഏറ്റ 5-2 തോൽവിയിൽ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്.
ഗ്വാർഡിയോളയുടെ ആശയങ്ങളും പഠിപ്പിക്കലുകളും അനുകരിക്കാൻ മാർസെലോ ബിയൽസ കാലങ്ങളായി ശ്രമിക്കുന്നു.അദ്ദേഹം പെപ്പിന്റെ ബാഴ്സയെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നു പലപ്പോഴും പറഞ്ഞിട്ടുണ്ട്.അതിനാല്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സിറ്റി എന്ന ഗോലിയാത്തിനെ ലീഡ്സ് ദാവീത് നേരിടുന്നു എന്നല്ല കാണേണ്ടത് ഒരേ ഫിലോസഫി പിന്തുടരുന്ന രണ്ട് മാനേജര്‍മാര്‍ എങ്ങനെ മല്‍സരത്തെ സമീപിക്കുന്നു എന്നതാണ്.പെപ് ഗാര്‍ഡിയോളയും ബിയസ്ലയെ മികച്ച മാനേജര്‍ എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ കൈയില്‍ നാമൊന്നും കാണാത്ത മൂല്യം പെപ് കണ്ടത് കൊണ്ടാകാം.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്കാണ് മല്‍സരം.






































