ലോകകപ്പ്; വിൻഡീസ് വെടിക്കെട്ടിൽ കങ്കാരുപട മുന്നേറുമോ
ലോകകപ്പിൽ ഇന്ന് കരുത്തരായ രണ്ട് എതിരാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ട്രെന്‍ഡ്ബ്രിഡ്ജ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും എതിരാളികളെ കീഴ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഓസീസും വിൻഡീസും പോരാട്ടത്തിനിറങ്ങുന്നത്. അൽപം അക്രമസ്വഭാവത്തോടെ കളിക്കുന്ന വിൻഡീസ് പടയും ബാറ്റിംഗ് നിരയിൽ പകരം പകരംവെക്കാനാവാത്ത മുന്നേറ്റം ക്കുറിച്ച കങ്കാരു നിരയുമാണ് ഏറ്റുമുട്ടുന്നത്.
ക്രിസ് ഗെയ്ലും ആന്ദ്രെ റസലും നയിക്കുന്ന ബാറ്റിങ് നിര വിൻഡീസിന് ആത്മവിശ്വാസം വർധിപ്പിക്കുമ്പോൾ ഒട്ടും പിന്നോട്ടില്ലാതെ ഡേവിഡ് വാര്‍ണറും, സ്മിത്തും ഫിഞ്ചും മാക്സ്വെല്ലും ഖവാജയുമൊക്കെയായി കങ്കാരു പടയെത്തുന്നത്. നിലവിലെ ലോകചാമ്പ്യന്മാരായ ഓസീസിന് വിജയം അനിവാര്യമാകുമ്പോൾ വെടിക്കെട്ട് ഫോമിലെത്തുന്ന വിൻഡീസും വിജയം ആവർത്തിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.
ജേസന്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസിന്റെ ഷോര്‍ട്ട് ബോള്‍ പ്രയോഗമാണ് കളിയിൽ ഹൈലൈറ്. അതേസമയം ബൗളിങ് നിരയിലെ മുന്നേറ്റമാണ് കങ്കാരു പടയുടെ തലയെടുപ്പിന് പിന്നിൽ. ഇംഗ്ലണ്ട് മണ്ണിലെ ഗെയിലിന്റെ മുന്നേറ്റം ഓസീസ് പടയ്ക്ക് പണികൊടുക്കുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. അതേസമയം വിന്‍ഡീസും ഓസ്ട്രേലിയയും 9 തവണ കപ്പിനായി ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ വിന്‍ഡീസും 4 തവണ കങ്കാരു പടയും വിജയിച്ചു.
പന്ത്രണ്ടാം ലോകകപ്പിലെ ആദ്യമത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിന് മുട്ടുകുത്തിച്ച വിൻഡീസ് നിരയെ കീഴ്പ്പെടുത്താൻ ലോകകപ്പിലെ തുടക്കക്കാരായ അഫ്ഗാനെ പരാജയപെടുത്തിയ ആത്മവിശ്വാസം മതിയോ കങ്കാരു പടയ്ക്ക്…. അറിയാൻ മണിക്കൂറുകൾ






































