European Football Foot Ball Top News

സമനില നേടി അത്ലറ്റിക്കോ

October 1, 2020

സമനില നേടി അത്ലറ്റിക്കോ

ഹ്യൂസ്കയിൽ ബുധനാഴ്ച നടന്ന ലാലിഗ ഏറ്റുമുട്ടലിൽ ലൂയിസ് സുവാരസ് തന്റെ ആദ്യത്തെ അറ്റ്ലെറ്റിക്കോ മാഡ്രിഡ് ഇലവനില്‍ സ്ഥാനം പിടിച്ചെങ്കിലും  ഡീഗോ സിമിയോണിയെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് ആയില്ല.2020-21 ലെ അവരുടെ രണ്ടാം ലാലിഗ മത്സരത്തിൽ ഹ്യൂസ്‌കയിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

പിച്ചിൽ ഒരു മണിക്കൂറിനുള്ളിൽ ഗോൾ നേടാനുള്ള രണ്ട് ശ്രമങ്ങൾ മാത്രമാണ് സുവാരസിന് നേടാനായത്, പകരക്കാരനായ ഡീഗോ കോസ്റ്റമികച്ച പ്രകടനം കാഴ്ചവച്ചു.ജോവ ഫെലിക്‌സിന്റെ സ്‌നാപ്പ്‌ഷോട്ടും കോക്കെയുടെ ശ്രമം തടഞ്ഞതും അത്ലറ്റിക്കോയ്ക്ക് പാരയായി.ഡീഗോ സിമിയോണിന് 200-ാമത്തെ ലാലിഗ വിജയം ലഭിക്കുമെന്ന സ്വപ്നത്തോടെ വന്ന അവര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്.അടുത്ത വിയാറയലുമായ മല്‍സരമാണ് അത്ലറ്റികോമാഡ്രിഡിന് ലാലിഗയില്‍ ഉള്ളത്.സമനിലയോടെ പോയിന്‍റ് പട്ടികയില്‍ ഒന്‍പതം സ്ഥാനത്താണ് അത്ലറ്റിക്കോ.

Leave a comment