വീഷ്യസ് ഗോളില്‍ റയല്‍ മാഡ്രിഡ്
എത്ര ആക്രമിച്ച് കളിച്ചിട്ടും ഗോള്‍ നേടാതെ വട്ടം തിരിഞ്ഞ റയലിന് വേണ്ടി സബ് ആയി വന്ന വിന്‍ഷ്യസ് ജൂനിയര്‍ നേടിയ ഗോളില്‍ റയല്‍ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ നേടി.സിദാന് ചെറിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നെങ്കിലും മികച്ച ഫോമാണ് ടീം ആദ്യ പകുതിയില്‍ പുറത്തെടുത്തത്.പലപ്പോഴും ഗോളകുമെന്ന പ്രതീതി ഉണ്ടായെങ്കിലും ആദ്യ പകുതി സമനില ആയിരുന്നു ഫലം.
രണ്ടാം തുടങ്ങി നിമിഷങ്ങള്‍ക്ക് അകം ഇസ്കോ,ജോവിക്ക്,ഒഡ്രിയോള എന്നിവരെ പിന്‍വലിച്ച സിദാന് അസെന്‍സിയോ,വിനിഷ്യസ്,കര്വഹാള് എന്നിവര്‍ക്ക് അവസരം നല്കി.കുറച്ച് മിനുട്ടുകള്‍ക്ക് ഉളില്‍ സബായി ഇറങ്ങിയ വിനിഷ്യസ് റയലിന് വേണ്ടി ഗോള്‍ നേടി.അനവധി ഗോള്‍ അവസ്രങ്ങള് ബെന്‍സെമാ,വിനിഷ്യസ്,അസന്‍സിയോ ഫോര്‍വേഡ് ത്രയം ഉണ്ടാക്കിയെങ്കിലും മോശം ഫിനിഷിങ് അവര്‍ക്ക് പാരയായി.പരിക്കേറ്റ ക്രൂസ്,ഹസാര്‍ഡ് എന്നിവര്‍ കളിച്ചില്ല.






































