ഇഎഫ്എല്‍ പ്രമുഘ ടീമുകള്‍ക്ക് വിജയം
ഇഎഫ്എല്‍ മല്‍സരത്തില്‍ വിജയം നേടി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,മാഞ്ചെസ്റ്റര്‍ സിറ്റി,ഏവര്ട്ടന് എന്നിവര്‍ വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.എല്ലാ മുന്‍ നിര ക്ലബുകളും വലിയ മാര്‍ജിനില്‍ വിജയം നേടിയാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.
യുണൈറ്റഡ് തങ്ങള്‍ കഴിഞ്ഞ മല്‍സരത്തില്‍ തോല്പിച്ച ബ്രൈട്ടണെ ആധികാരികമായി ഒന്നു കൂടെ തോല്‍പ്പിച്ചു.എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് ആണ് യുണൈറ്റഡ് വിജയം കണ്ടത്.യുണൈറ്റഡിന് വേണ്ടി വള ചലിപ്പിച്ചത് സ്കോട്ട് മക്ടോമിനയ്,യുവാന്‍ മാട്ട,പോള്‍ പൊഗ്ബ എന്നിവര്‍ ആണ്.സിറ്റിയും ബേന്ളിയെ തോല്‍പ്പിച്ചത് എതിരിലാത്ത മൂന്നു ഗോളിന് തന്നെ.റഹീം സ്റ്റര്‍ലിങ് ഇരട്ട ഗോളും ഫെറാണ് ടോറസ് നേടിയ ഗോളിലും ആണ് സിറ്റി വിജയം കണ്ടത്.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എവര്ട്ടന് വ്വേസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി.ഡൊമിനിക്ക് കല്‍വേര്‍ട്ട് ലെവിന്‍ ഹാട്രിക്ക് നേടി.






































