European Football Foot Ball Top News

ഇഎഫ്എല്‍ കപ്പ് നിലനിര്‍ത്താന്‍ സിറ്റി

September 30, 2020

ഇഎഫ്എല്‍ കപ്പ് നിലനിര്‍ത്താന്‍ സിറ്റി

ബുധനാഴ്ച രാത്രി നാലാം റൗണ്ടിൽ ടർഫ് മൂറിലെ സ്റ്റേഡിയത്തില്‍  ബേൺലിയേ നേരിടാന്‍ മാഞ്ചസ്റ്റർ  സിറ്റി.
വാരാന്ത്യത്തിൽ ലീസസ്റ്റർ സിറ്റിയുടെ 5-2 ഹോം തോൽവിക്ക് എത്രയും പെട്ടെന്ന് മരുമരുന്ന് ആയിരിക്കും സിറ്റി ഈ മല്‍സര വിജയത്തോടെ പ്രതീക്ഷിക്കുന്നത്.അതേസമയം ഹോം ലീഗ് തോൽവി ഏറ്റുവാങ്ങിയാണ് ബേണ്‍ളിയും മല്‍സരത്തിന് തയ്യാറെടുക്കുന്നത്.

പുതിയ സീസണിലേക്ക് വെറും മൂന്ന് മത്സരങ്ങൾ മാത്രമേ കഴിഞ്ഞുള്ളൂ ഇതിനകം അവരുടെ പ്രതിരോധത്തെ കുറിച്ച് വളരെ  മോശം  അഭിപ്രായം ആണ്.പെപ്പിന്റെ ടീം 72 ശതമാനം ബോള്‍ കൈയില്‍ വക്കുകയും  16 ഷോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.എന്നാല്‍ അഞ്ച് ഗോളുകള്‍ നല്‍കാന്‍  മാത്രം സിറ്റിയുടെ ഡിഫന്‍സ് അടുത്തൊന്നും അങ്ങനെ മോശം ആയിരുന്നില്ല.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നാരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment