European Football Foot Ball Top News

ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റിന്റെ രാജി ആവശ്യപ്പെട്ട് പാട്രിസ് എവ്ര

September 30, 2020

ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റിന്റെ രാജി ആവശ്യപ്പെട്ട് പാട്രിസ് എവ്ര

ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ തലവൻ തങ്ങളുടെ ഇടയില്‍  വംശീയ മനോഭാവങ്ങളില്ലെന്ന് അവകാശപ്പെടുന്നത് കണ്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്രാൻസ് താരവുമായ  പാട്രിസ് എവ്ര പ്രകോപിതനായി.അൽവാരോ ഗോൺസാലസിനെതിരെ നെയ്മർ ഉന്നയിച്ച ആരോപണത്തെ തുടർന്ന് നോയൽ ലെ ഗ്രേറ്റ് ഫ്രഞ്ച് ലീഗില്‍ ഇത് പോലെയുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നും ഇവിടെ റേസിസിത്തിന് ഇടയില്ല എന്നും പറഞ്ഞിരുന്നു.ഇതിനെതിരെ ആണ് പാട്രിസ് എവ്ര പ്രതികരണം നടത്തിയത്.

“നിങ്ങള്‍ കുരങ്ങന്‍മാരേ കൊണ്ട് പോയി ആഫ്രിക്കയിലേക്ക് പോകൂ.എന്നിങ്ങനെ പറഞ്ഞ് എത്ര കത്തുകള്‍ ലഭിക്കുമെന്നോ,അതെല്ലാം ആരെയും കാണിക്കാതെ പൂഴ്ത്തി വക്കും.മലം നിറഞ്ഞ ബോക്സുകൾ പോലും ഞങ്ങൾക്ക് ലഭിച്ചു.ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, എന്നാൽ പ്രസിഡന്റോ രാഷ്ട്രീയക്കാരോ വരുമ്പോഴെല്ലാം എല്ലാം കാര്യങ്ങള്‍ വിത്യാസം ഉണ്ടാകും.” എന്നിങ്ങനെ പ്രതികരിച്ചു എവ്ര

Leave a comment