European Football Foot Ball Top News

യുണൈറ്റഡിന്‍റെ പ്രവര്‍ത്തിയില്‍ നീരസം പങ്ക് വച്ച് വാന്‍ ഡി ബീക്കിന്‍റെ ഏജന്‍റ്

September 30, 2020

യുണൈറ്റഡിന്‍റെ പ്രവര്‍ത്തിയില്‍ നീരസം പങ്ക് വച്ച് വാന്‍ ഡി ബീക്കിന്‍റെ ഏജന്‍റ്

തന്റെ ക്ലയന്റിനെ വേണ്ടവിധം ഉപയോഗിക്കാത്തതിനെ കുറിച്ച് ഡോണി വാൻ ഡി ബീക്കിന്റെ ഏജന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമര്‍ശിച്ചു. മിഡ്ഫീൽഡറിന് ഇതുവരെ റെഡ് ഡെവിൾസിനായി ഒരു പ്രീമിയർ ലീഗ് മത്സരത്തില്‍ പോലും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ ആയിട്ടില്ല.വാൻ ഡി ബീക്ക് ഈ മാസം ആദ്യം അജാക്‌സിൽ നിന്ന് മാൻചെസ്റ്റര്‍ യുണൈറ്റഡിലേക്ക് 46 മില്യണ്‍ ഡോളറിനും പിന്നെ 4 മില്യൺ ഡോളർ ആഡ്-ഓണുകളും ഉള്‍പ്പടെ ആണ് ഡീല്‍.

വാരാന്ത്യത്തിൽ ബ്രൈട്ടനെതിരായ യുണൈറ്റഡിന്റെ 3-2 വിജയത്തിന്റെ നാടകീയ നിമിഷങ്ങളിൽ പകരക്കാരനായി മിഡ്ഫീൽഡർ എത്തി.അദ്ദേഹത്തിനെ പോലെ ഒരു താരത്തിനെ ഒരിക്കലും ബെഞ്ചില്‍ ഇരുത്തരുത് എന്നും വെറും നാല് മിനുട്ടുകളില്‍ കളിപ്പിക്കാന്‍ ഇറക്കുന്നതിലും നല്ലത് പിച്ചിലേക്ക് ഇറക്കാതെ ഇരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment