വാന്‍ ഗാള്‍ വളരെ മോശപ്പെട്ട വ്യക്തി ആണെന്ന് മുന്‍ യുണൈറ്റഡ് താരം ആയ റാഫേല്‍ ഡേ സില്‍വ
ഓൾഡ് ട്രാഫോർഡിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് തനിക്ക് അവസരം നൽകിയില്ലെന്നും ലൂയിസ് വാൻ ഗാള്‍ താൻ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം മാനേജര്‍ ആണെന്നും റാഫേൽ വിശദീകരിച്ചു.
2013-14 കാമ്പെയ്‌നിന്റെ അവസാനത്തിൽ ഡേവിഡ് മോയിസിനെ പുറത്താക്കിയതിന് ശേഷം അയാക്സ്, ബാഴ്‌സലോണ, നെതർലാന്റ്സ് എന്നിവരെ പരിശീലിപ്പിച്ച ചാമ്പ്യൻസ് ലീഗ് വിജയിയായ വാന്‍ ഗാളിനെ യുണൈറ്റഡ് തിരിഞെടുത്തു.
വാൻ ഗാള്‍ മാനേജരാണെന്ന് അവർ പറഞ്ഞപ്പോൾ ഒരുപാട് സുഹൃത്തുക്കൾ എന്നെ വിളിച്ചു.ബ്രസീലുകാരുടെ കളിയുടെ ശൈലി അദ്ദേഹത്തിന് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞു,അദ്ദേഹം ആദ്യം ചെയ്യാൻ പോകുന്നത് നിന്നെ പുറത്താക്കുക എന്നതാണ്.’ യഥാർത്ഥത്തിൽ, ഇത് രണ്ടാമത്തെ കാര്യമായിരുന്നു, കാരണം ആദ്യ ദിവസം അദ്ദേഹം എന്നോട് സംസാരിച്ചില്ല.രണ്ടാം ദിവസം എന്നോട് ക്ലബില്‍ നിന്നു പോകാന്‍ ആവശ്യപ്പെട്ടു.എന്‍റെ കളി അദ്ദേഹത്തിന് കാണിച്ച് കൊടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.ഗിഗ്സ് എനിക്ക് വേണ്ടി സംസാരിച്ചു.ഒരു കൊല്ലം ഞാന്‍ അവിടെ തുടര്‍ന്നു അദ്ദേഹത്തിന്റെ ടീമില്‍ സ്ഥാനം നേടാന്‍,ഒരു കാര്യവും ഉണ്ടായില്ല.വളരെ ബുദ്ധിമുട്ടുള്ള മനുഷ്യന്‍ ആണ് അദ്ദേഹം.”ബ്രസീലിയൻ ഫുൾ ബാക്ക് ദി അത്‌ലറ്റിക്കോയോട് പറഞ്ഞു.






































