ഫാത്തിക്ക് വേണ്ടി യുണൈറ്റഡ് നല്‍കിയ ഓഫര്‍ നിരസിച്ച് ബാഴ്സ
ഫാത്തിക്ക് ഇപ്പോൾ ഉയർന്ന റിലീസ് ക്ലോസ് ഉണ്ട്.അൻസു ഫാത്തിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 175 മില്യൺ ഡോളർ ബിഡ് ബാഴ്‌സ നിരസിച്ചു.ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ ഇരട്ട ഗോളുകളും മികച്ച പ്രകടനവും നടത്തിയ അദ്ദേഹം ഇതോടെ തന്നെ യൂറോപ്പിലെ തന്നെ ഹോട്ട് സ്റ്റോക്കുകളില്‍ ഒരാള്‍ ആയി കഴിഞ്ഞിരിക്കുന്നു.
കാറ്റലൂന്യ റേഡിയോയുടെ അഭിപ്രായത്തിൽ, 17 വയസുകാരന്റെ 198 മില്യൺ ഡോളർ റിലീസ് ക്ലോസ് പുതുക്കാന്‍ ബാഴ്സ ശ്രമം നടത്തുന്നു എന്ന് വെളിപ്പെടുത്തി.പുതിയ കരാറിലൂടെ ഫാത്തിയുടെ റിലീസ് ക്ലോസ് ഇതിനകം തന്നെ 467 മില്യൺ ഡോളറിലേക്ക് ഉയർന്നിട്ടുണ്ടെന്ന് ബ്ലൂഗ്രാന മാൻ യുടിഡിനോട് പറഞ്ഞതായും കാറ്റലൂണിയ റേഡിയോ വെളിപ്പെടുത്തി.തരം സ്പെയിനില്‍ അരഞ്ഞേറ്റം കുറിച്ചിരുന്നു അതില്‍ മികച്ച പ്രകടനം കാഴ്ച്ചവക്കാന്‍ അദ്ദേഹത്തിന് ആയി.






































