കന്നിയങ്കം കുറിക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
സ്പാനിഷ് ലാ ലിഗയില്‍ ഇന്ന് തങ്ങളുടെ ആദ്യ ലീഗ് മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഗ്രനാഡയെ നേരിടും.ആദ്യ രണ്ട് മല്‍സരങ്ങളും വിജയം നേടിയ ഗ്രനാഡ ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.അത്ലറ്റിക്കോ മാഡ്രിഡ് ഹോം സ്റ്റേഡിയമായ വാണ്ട മെട്രോ പൊളിറ്റാനായില്‍ വച്ചാണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.
ഈ സീസണില്‍ ആരാധകര്‍ അത്ലറ്റിക്കോയുടെ പ്രകടനം വളരെ ആവേശത്തോടെ ആയിരിക്കും നിരീക്ഷിക്കുന്നത്.എന്തെന്നാല്‍ മുന്‍ ബാഴ്സ സ്ട്രൈക്കര്‍ ആയ ലൂയിസ് സുവാരസ് ടീമില്‍ എത്തിയതോടെ ഇനി ടീമിന്‍റെ പ്രകടനത്തെ വേറെ തലത്തില്‍ എത്തിക്കും എന്നാണ് ആരാധകര്‍ കരുതുന്നത്.സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വരോ മൊറാട്ട ക്ലബ് വിട്ടു യുവാന്‍റസിലേക്ക് പോയതിനാല്‍ ഇന്നതെ മല്‍സരത്തില്‍ തന്നെ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ സുവാരസിന് കഴിഞ്ഞേക്കും.






































