European Football Foot Ball Top News

വിജയവഴി തുടരാന്‍ ടോട്ടന്‍ഹാം

September 27, 2020

വിജയവഴി തുടരാന്‍ ടോട്ടന്‍ഹാം

ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറരക്ക് ജോസ് മോറിഞ്ഞോയുടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ന്യൂ കാസിലിനെ നേരിടും.ടോട്ടന്‍ഹാം സ്റ്റേഡിയമാണ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ സതംട്ടനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയം നേരിട്ടുള്ള വരവാണ് ടോട്ടന്‍ഹാം.സതാംട്ടനെതിരെ ടോട്ടന്‍ഹാമിന് വേണ്ടി നാല് ഗോളുകള്‍ നേടിയ സണിലും അതുപോലെ നാല് അസിസ്റ്റുകള്‍ നല്‍കിയ ഹാരി കെയിനിലും ആയിരിക്കും ആരാധകര്‍ പ്രതീക്ഷ വക്കുന്നത്.

 

പുതിയ സൈനിങ് ആയ ഗരത്ത് ബെയില്‍ ഇന്നതെ ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്നതിനെ കുറിച്ച് കോച്ച് ജോസ് മോറിഞ്ഞോ ഒന്നും പറഞ്ഞിട്ടില്ല.താരത്തിനെ മോറിഞ്ഞോ എങ്ങനെ എവിടെ വിനിയോഗിക്കും എന്നത് ഫൂട്ബാള്‍ ലോകം തന്നെ ആകാംഷയോടെ കാത്തിരിക്കുന്ന കാഴ്ച്ചയാണ്.ആദ്യ മല്‍സരം എവര്‍ട്ടനോട് തോറ്റെങ്കിലും കഴിഞ്ഞ മല്‍സരത്തിലെ വിജയത്തോടെ ടോട്ടന്‍ഹാം  ആത്മവിശ്വാസം വീണ്ടെടുത്ത മട്ടാണ്.

Leave a comment