European Football Foot Ball Top News

മൂന്നാം വിജയം തേടി എവര്‍ട്ടണും ക്രിസ്റ്റല്‍ പാലസും

September 26, 2020

മൂന്നാം വിജയം തേടി എവര്‍ട്ടണും ക്രിസ്റ്റല്‍ പാലസും

പ്രീമിയര്‍ ലീഗില്‍ ഇന്ന് തങ്ങളുടെ മൂന്നാം വിജയം തേടി അഞ്ചലോട്ടിയും സംഘവും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴരക്ക് ക്രിസ്റ്റല്‍ പാലസിനെ ആണ് എവര്‍ട്ടന്‍ നേരിടാന്‍ പോകുന്നത്.ക്രിസ്റ്റല്‍ പാലസ് ഹോം ഗ്രൌണ്ടായ സെല്‍ഹെര്‍സ്റ്റ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.എവര്‍ട്ടന് ഒരു പക്ഷേ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെ പോലെ കാര്യം അത്രക്ക് എളുപ്പം ആകാന്‍ വഴിയില്ല.

 

കഴിഞ്ഞ മല്‍സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിട്ടുള്ള വരവാണ് ക്രിസ്റ്റല്‍ പാലസ്.പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് എവര്‍ട്ടന്‍ ഇപ്പോള്‍.കുറെ കാലങ്ങള്‍ക്ക് ശേഷം ലഭിച്ച ലീഗിലെ മികച്ച തുടക്കം എന്ത് വില കൊടുത്തും അഞ്ചലോട്ടി നിലനിര്‍ത്തും.രണ്ട് മല്‍സരങ്ങളിലും വിജയം നേടിയ ക്രിസ്റ്റല്‍ പാലസ് അഞ്ചാം സ്ഥാനത്തുമാണ്.

Leave a comment