ഡി മരിയയോട് ടീമിനെ പുറത്ത് നിന്ന് പിന്തുണക്കാന്‍ പറഞ്ഞ് സ്കലോണി
ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരെ നടക്കാനിരിക്കുന്ന 2022 ലെ ലോകകപ്പ് യോഗ്യതാ റൌണ്ട് മല്‍സരത്തില്‍ പാരീസ് സെന്റ് ജെർമെയ്ൻ താരം ഡി മരിയയെ ടീമിൽ നിന്ന് പുറത്തായതിന് ശേഷം ടീമിന് “പുറത്തുനിന്നുള്ള പിന്തുണ” നൽകാന് അർജന്റീന കോച്ച് ലയണൽ സ്കലോണി പറഞ്ഞു.ടീമില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്നു താരം തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.
ദേശീയ ടീം എല്ലാവരുടേതാണ്. ഇപ്പോൾ, കാര്യങ്ങൾ ഇങ്ങനെയാണ് – എന്നാൽ ഭാവിയിൽ കാര്യങ്ങൾ വ്യത്യസ്തമാകില്ലെന്ന് ഇത് അർത്ഥമാക്കുന്നില്ല.ഞങ്ങൾ ആരുടേയും മുന്നില്‍ വാതിൽ അടച്ചിട്ടില്ല.ഇപ്പോള്‍ ടീമില്‍ ഇടം നേടിയവര്‍ എല്ലാം പിച്ചില്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കണം.ടീമില്‍ ഇടം നേടാത്തവര്‍ ടീമിന് പിന്തുണ പുറത്ത് നിന്ന് നല്‍കണം .”ലയണല്‍ സ്കലോണി കഡേന 3നു നല്കിയ അഭിമുഘത്തില്‍ പറഞ്ഞു.






































