മെന്‍റി ഫസ്റ്റ് ചോയ്സ് കേപയെ ലോണില്‍ വിടാന്‍ തീരുമാനം
ചെല്‍സിയില്‍ ഇപ്പോള്‍ മെൻഡി ഫസ്റ്റ് ചോയ്സ് ഗോള്‍ കീപ്പര്‍ ആയി.പ്രമുഘ വാര്‍ത്ത മാധ്യമമായ സണ്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് കേപ അറിസബലാഗ ചെല്‍സിയില്‍ നിന്നും ലോണ്‍ വഴി പുറത്തു പോകാന്‍ ഇരിക്കുകയാണ്.ചെല്‍സി മെന്‍റിയെ വാങ്ങുമെന്ന് വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറെ ആയി.കേപയുടെ ലിവര്‍പൂളിനെതിരെ എതിരെയുള്ള പ്രകടനം ലംപാര്‍ഡിനെ കൊണ്ട് എത്രയും പെട്ടെന്ന് മെന്‍റിയെ സൈന്‍ ചെയ്യാന്‍ സമ്മര്‍ദം വന്നു.
കഴിഞ്ഞ സീസണിലും മോശം ആറ്റിട്യൂഡ് മൂലം ഒരു പാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് പ്രമുഘ സ്പാനിഷ് ഗോള്‍ കീപ്പര്‍ ആയ കേപ്പക്ക്.ട്രാന്‍സ്ഫര്‍ വിന്‍റോ അടക്കുന്ന മുന്നേ ആരെങ്കിലും വന്നാല്‍ താരത്തിനെ ലോണില്‍ നല്‍ക്കാന്‍ ക്ലബിനോട് ലംപാര്‍ഡ് സമ്മതം മൂളിയെന്നാണ് സണ്‍ പറയുന്നത്.






































