European Football Foot Ball Top News

സിറ്റിയുടെ ഓഫര്‍ നിഷേധിച്ചെന്നു സെവിയയുടെ കായിക ഡയറക്ടർ മോഞ്ചി

September 21, 2020

സിറ്റിയുടെ ഓഫര്‍ നിഷേധിച്ചെന്നു സെവിയയുടെ കായിക ഡയറക്ടർ മോഞ്ചി

ജൂള്‍സ് കൌണ്ടെയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ സിറ്റി  നടത്തിയ ശ്രമം ക്ലബ് നിരസിച്ചതായി സെവിയയുടെ കായിക ഡയറക്ടർ മോഞ്ചി സ്ഥിരീകരിച്ചു.സിറ്റി കൌണ്ടെയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്, ഇത്തിഹാദ് സ്റ്റേഡിയത്തിൽ അഞ്ച് വർഷത്തെ കരാർ ഒപ്പിടാൻ താരത്തിന് അതിയായ ആഗ്രഹം ഉണ്ട്.

2019 ല്‍  ബോര്‍ഡെയക്സില്‍ നിന്നും സെവിയയിലിലേക്ക് വന്ന താരം ലാലിഗയില്‍ സെവിയയെ നാലാം സ്ഥാനത്തും അത് പോലെ യൂറോപ്പ ലീഗ് കിരീടം നേടുന്നതിനും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.”ശരിയാണ് ഞങ്ങള്‍ക്ക് സിറ്റിയുടെ ഓഫര്‍ ലഭിച്ചു.എന്നാല്‍ ഞങ്ങള്‍ക്ക് ആ ഓഫറില്‍ താരത്തിനെ കൊടുക്കാന്‍ താല്‍പര്യമില്ല.പക്ഷേ നല്ല ഓഫറുകള്‍ വന്നാല്‍ ഞങ്ങള്‍ ചിലപ്പോള്‍ ബിസിനസ് നടത്തും.പക്ഷേ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങള്‍ ആണ്.”മോഞ്ചി വിശദീകരിച്ചു.

Leave a comment