എല്‍ പിസ്റ്റോലെറോ ബാഴ്സ വിടുന്നു
ലൂയി സുവാരസ് ബാഴ്സ വിടുന്നു,അദ്ദേഹം സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ആണ് താരം പോകുന്നത്.പെപ് ഗര്ഡിയോളക്ക് ശേഷം ബാഴ്സയുടെ കാലം കഴിഞ്ഞെന്ന് ഫുട്ബോള്‍ ലോകം വിധിയെഴുതിയപ്പോള്‍ ബാഴ്സ എല്ലാരുടെയും വായടപ്പിച്ച് 4 കൊല്ലത്തെ ഇടവേളക്ക് ശേഷം 2015 ല്‍ ബാഴ്സ ട്രെബിള്‍ നേടി.ബാഴ്സയുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ലൂയി സുവാരസ് വഹിച്ച പങ്ക് ചെറുതല്ല.മെസ്സി,സുവാരസ്,നേയ്മര്‍ എന്ന ത്രയം ബാഴ്സലോണയെ യൂറോപ്പിലെ പ്രധാന ശക്തികള്‍ ആക്കി.
2014 ല്‍ ബാഴ്സയില്‍ വന്ന താരം 283 മല്‍സരങ്ങളില്‍ നിന്നും 198 ഗോളുകളും 109 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ബാഴ്സയുടെ കൂടെ 13 കിരീടങ്ങള്‍ പങ്കിട്ടു.യൂറോപ്യന്‍ ഗോള്‍ഡണ്‍ ബൂട്ട്,ലാലിഗ ഗോള്‍ഡണ്‍ ബൂട്ട് എന്നിങ്ങനെ വ്യക്തിഗത ബഹുമതികളും നേടി അദ്ദേഹം.ബാഴ്സയുടെ എകാലത്തേയും മികച്ച ഗോള്‍ സ്കോറര്‍മാരില്‍ മൂന്നാമന്.അദ്ദേഹം അത്ലറ്റിക്കോയിലേക്ക് പോകുമ്പോള്‍ അവിടെ പ്രധാന സ്ട്രൈക്കര്‍ ആയി ഡിയഗോ കോസ്റ്റ ആകുമോ അതോ ലൂയിസ് സുവാരസ് ആകുമോ എന്നത് ആരാധകരെ കുഴപ്പിക്കുന്ന ഒന്നായിരിക്കും.






































