ലിവര്‍പ്പൂള്‍ താരത്തിനെ വാങ്ങാന്‍ വൂള്‍വ്സ്
തങ്ങളുടെ യുവ താരമായ ഡിയഗോ ജോട്ടയെ സൈന്‍ ചെയ്തതിന് പകരം വൂള്‍വ്സ് ലിവര്‍പ്പൂള്‍ താരം ഓക്സ്ലേഡ്-ചേംബർലൈനെ തങ്ങളുടെ ടീം കൂടാരത്തില്‍ എത്തിക്കാന്‍ നൂനോ എസ്പ്രിട്ടോ നീക്കങ്ങള്‍ നടത്തുന്നു എന്ന വാര്‍ത്ത ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ വേനൽക്കാലത്ത് വൂള്‍വ്സ് വിപണിയിൽ തിരക്കിലാണ്.മാറ്റ് ഡൊഹെർട്ടിയെ ടോട്ടൻഹാമിനും ജോട്ടയെ ലിവർപൂളിനും വിറ്റു.ഹോവർ, വണ്ടർകിഡ് ആയ ഫാബിയോ സിൽവ, ലിയോണിൽ നിന്നുള്ള മാർക്കൽ, വിറ്റിൻഹ എന്നിവരെ സൈൻ ചെയ്യാൻ കഴിഞ്ഞു വൂള്‍വ്സിന്.ഓക്സ്ലേഡ്-ചേംബർലൈന്‍ വരുന്നതോടെ യുവ താരങ്ങളെ മാത്രം സൈന്‍ ചെയ്ത വൂള്‍വ്സിന് എക്സ്പീരിയന്‍സ് ഉള്ള ഒരാളുടെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടായേക്കും.ആസ്റ്റന്‍ വില്ലയില്‍ നിന്ന് 23 വയസുള്ള മാറ്റിജ സാര്‍കിക്ക് ഫ്രീ ട്രാന്‍സ്ഫറില്‍ വൂള്‍വ്സിലേക്ക് എത്തിയിട്ടുണ്ട്.






































