European Football Foot Ball Top News

നാല് ഗോള്‍ നേടി സണും നാല് അസിസ്റ്റുകള്‍ നല്‍കി ഹാരി കെയിനും

September 20, 2020

നാല് ഗോള്‍ നേടി സണും നാല് അസിസ്റ്റുകള്‍ നല്‍കി ഹാരി കെയിനും

പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം സംഭവബഹുലം ആക്കി മോറിഞ്ഞോ.സതാംട്ടന്‍ ഹോം ഗ്രൌണ്ടായ സെന്‍റ് മേരീസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ആണ് ടോട്ടന്‍ഹാം വിജയിച്ചത്.ആദ്യ മല്‍സരം എവര്‍ട്ടനോട് തോറ്റ നാണകേടിനെ മാച്ച് കളഞ്ഞ ഒരു വിജയം ആയിരുന്നു ടോട്ടന്‍ഹാമിന്റെ.സണ്‍ ഹ്യൂങ് മീന്‍ സ്പര്‍സിന് വേണ്ടി 4 ഗോളുകള്‍ നേടി.അദ്ദേഹം നേടിയ നാല് ഗോളുകളിലും അസിസ്റ്റ് നല്‍കിയത് ഹാരി കെയിന്‍ ആണ്.

 

 

മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത് ഡാനി ഇങ്സ് ആണ്.ഹാഫ് ടൈമിന് മുന്നേ ഗോള്‍ നേടി സണ്‍  ടോട്ടന്‍ഹാമിന് സമനില നേടികൊടുത്തു.പിന്നീട് തുടര്‍ച്ചയായി ഹാരി കെയിന്‍ നല്‍കുന്ന അവസരങ്ങളില്‍ സണ്‍ ഗോള്‍ നേടുകയായിരുന്നു.മല്‍സരത്തിന്റെ അവസാനം ഗോള്‍ നേടി ഹാരി കെയിനും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

 

 

 

 

Leave a comment