European Football Foot Ball Top News

ആദ്യ വിജയം നേടാന്‍ മോറിഞ്ഞോയും സംഘവും

September 20, 2020

ആദ്യ വിജയം നേടാന്‍ മോറിഞ്ഞോയും സംഘവും

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആദ്യ വിജയം നേടാന്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.കഴിഞ്ഞ മല്‍സരത്തില്‍ അഞ്ചലോട്ടിയുടെ എവര്‍ട്ടനോട് എതിരിലാത്ത ഒരു ഗോളിന് അവര്‍ പരാജയപ്പെട്ടിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം വൈക്കിട്ട് നാലരക്ക്  സതാംട്ടന്‍ vs ടോട്ടന്‍ഹാം മല്‍സരം സതാംട്ടന്‍ ഹോം ഗ്രൌണ്ടായ സെന്‍റ് മേരീസ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും.സതംട്ടന്‍  താരം നഥാന്‍ റെഡ്മണ്ട് ആംഗിള്‍ ഇന്‍ജുറി മൂലം ഇന്നു ഇറങ്ങിയേക്കില്ല.

മറ്റൊരു സുപ്രധാന മല്‍സരത്തില്‍ ലേയ്സെസ്റ്റര്‍ സിറ്റി ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നാരക്ക് ബേണ്‍ളിയെ നേരിടും.ലേയ്സെസ്റ്റര്‍ ഹോമായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ വെസ്റ്റ് ബ്രോമിനെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക്  തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ആണ് ലേയ്സെസ്റ്റര്‍ സിറ്റി.പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരമാണ് ബേണ്‍ലിയുടെ.

Leave a comment