വിജയവഴിയില്‍ ആഴ്സണല്‍
സീസണിലെ രണ്ടാം വിജയം നേടി ആഴ്സണല്‍.ഇന്നലെ നടന്ന വെസ്റ്റ് ഹാമുമായുള്ള മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്സണല്‍ വിജയം നേടി.ആഴ്സണലിന് വേണ്ടി അലക്സാന്‍ഡ്രാ ലകാസേട്ടെ,എഡ്ഡി എന്‍കേറ്റിയ എന്നിവരുടെ ഗോളില്‍ ആണ് ആഴ്സണല്‍ മുന്നേറിയത്.വെസ്റ്റ് ഹാമിന് വേണ്ടി മിക്കായില്‍ അന്റോണിയോ ഗോള്‍ നേടി.
മല്‍സരത്തില്‍ 25 ആം മിനുട്ടില്‍ ഒബ്മയെങ് നല്കിയ അസിസ്റ്റില്‍ ആഴ്സണലിന് ലകാസേട്ടെ ലീഡ് നേടി കൊടുത്തു.ആഴ്സണലിന് മറുപടിയായി വെസ്റ്റ് ഹാം താരം മിക്കായില്‍ അന്റോണിയോ,റ്യാന്‍ ഫെഡെറിക്ക്സ് നല്കിയ അവസരത്തില്‍ ഗോള്‍ നേടിയതോടെ സമനില നേടി മല്‍സരത്തിലേക്ക് തിരിച്ച് വന്നു വെസ്റ്റ് ഹാം.ഒരു സമയത്ത് മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും 85 ആം മിനുട്ടില്‍ ലകാസേട്ടക്ക് പകരം വന്ന എഡ്ഡി എന്‍കേറ്റിയയുടെ ഗോളില്‍ ആഴ്സണല്‍ ജയിച്ചു കേറി.






































