ഞെട്ടിക്കുന്ന തോല്‍വിയുമായി യുണൈറ്റഡ്
കഴിഞ്ഞ സീസണില്‍ തുടക്കം പാളിയെങ്കിലും മികച്ച തിരിച്ചുവരവ് നടത്തിയതായിരുന്നു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്.കുറച്ചു പേരെങ്കിലും അത് കണ്ടപ്പോള്‍ ഈ സീസണില്‍ സിറ്റിക്കും ലിവര്‍പൂളിനും ഈ സീസണില്‍ യുണൈറ്റഡ് നല്ല രീതിയില്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതി.എന്നാല്‍ ആദ്യ മല്‍സരത്തില്‍ തന്നെ ക്രിസ്റ്റല്‍ പാലസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരിക്കുകയാണ് യുണൈറ്റഡ്.
മല്‍സരം തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ ക്രിസ്റ്റല്‍ പാല്‍സിന് വേണ്ടി അന്ദ്രോസ് ടൌണ്‍സെണ്ട് ആദ്യ ഗോള്‍ നേടി പാലസിന് ലീഡ് നേടി കൊടുത്തു.74 ആം മിനുട്ടില്‍ പെനാല്‍ട്ടി ഗോളാക്കി യുണൈറ്റഡുമായുള്ള ലീഡ് ക്രിസ്റ്റല്‍ പാലസ് ഇരട്ടിച്ചു.വില്‍ഫ്രഡ് സാഹയാണ് ഇത്തവണ ഗോള്‍ നേടിയത്.പൊഗ്ബക്ക് പകരം വന്ന വാന്‍ ഡി ബീക്ക് യുണൈറ്റഡിനായി ആദ്യ ഗോള്‍ നേടിയതോടെ അവര്‍ക്ക് നേരിയ പ്രതീക്ഷ ലഭിച്ചെങ്കിലും വില്‍ഫ്രഡ് സാഹയുടെ രണ്ടാം ഗോളോടെ ആ പ്രതീക്ഷയും അവര്‍ക്ക് നഷ്ട്ടമായി.






































