സുവാരസിന് പകരം ഡെക്കോയെ സൈന്‍ ചെയ്യാന്‍ യുവന്‍റസ്
ലൂയിസ് സുവാരസിന്‍റെ ബാഴ്‌സലോണയിൽ നിന്നുള്ള നീക്കം തകർന്നതിനാല്‍ റോമ ഫോർവേഡ് എഡിൻ ഡെക്കോയെ പിന്തുടരാന്‍ യുവന്റ്റസ് ഒരുങ്ങുന്നു.താരത്തിന്റെ പാസ്‌പോർട്ട് ശരി ആകാന്‍ വളരെയധികം സമയമെടുക്കുന്നതായും നിലവിലെ ട്രാൻസ്ഫർ മാർക്കറ്റിന്റെ സമയപരിധി ഒക്ടോബർ 5 വഉള്ളൂ എന്നതും യുവന്‍റസിനെ വേറെ ഓപ്ഷന്‍ തേടി പോകാന്‍ നിര്‍ബന്ധിതര്‍ ആക്കുന്നു.
ഉറുഗ്വായന് ഇറ്റാലിയൻ പാസ്‌പോർട്ട് സ്വീകരിക്കാൻ കഴിയില്ലെന്നും യുവന്റസിന് ദക്ഷിണ അമേരിക്കക്കാരനെ വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിനായി ഒരു യൂറോപ്യൻ യൂണിയൻ കളിക്കാരനായി രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ആർഎസി 1 സ്ഥിരീകരിക്കുന്നു.കോച്ച് ആൻഡ്രിയ പിർലോ എത്രയും വേഗം ഒരു പുതിയ സ്‌ട്രൈക്കറെ ലഭിക്കാൻ ശ്രമിക്കുന്നു, അതിനാൽ ബോസ്നിയ ഇന്റർനാഷണൽ ഡെക്കോയെ അലയൻസ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം തകൃതിയായി നടക്കുന്നു.