ബാഴ്സക്ക് ഇന്ന് രണ്ടാം സന്നാഹ മല്‍സരം
ബാഴ്സലോണക്ക് ഇന്ന് രണ്ടാം ഫ്രന്‍റ്ലി മല്‍സരം ആരാധകര്‍ ഉറ്റുനോക്കുന്നത് കോമാന്‍ എങ്ങനെ ടീമിനെ അണിനിരത്തും എന്നതാണ്.ഈ അടുത്ത് ടീമില്‍ പുതുമുഖം ആയി വന്ന പിയാനിക്കും ഇന്നതെ മല്‍സരത്തില്‍ ഇറങ്ങിയേക്കും.ഡീപേയുടെ വിവരം ഒന്നുമില്ലാത്തതിനാല്‍ ഇന്ന് സുവാരസ് ഇറങ്ങുമോ എന്നതും കാണേണ്ട കാര്യം ആണ്.
ഇന്ന് ഇന്ത്യന്‍ സമയം പത്തരക്ക് യോഹാന്‍ ക്രൈഫ് സ്റ്റേഡിയത്തില്‍ ജിറോണയെ ആണ് ബാഴ്സ നേരിടാന്‍ പോകുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ ട്രിങ്കാവോ,പെഡ്രി,ഡെംബേലെ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വച്ചിരുന്നു.പെഡ്രിയും ട്രിങ്കാവോയും തന്നെ അത്ഭുതപ്പെടുത്തി എന്ന് കോമാന്‍ മല്‍സരത്തിന് ശേഷം പറഞ്ഞിരുന്നു.ഗ്രീസ്മാന്‍ സ്ട്രൈക്കര്‍ റോളില്‍ ഇറങ്ങിയിരുന്നു എങ്കിലും അദ്ദേഹത്തിന് ആ ഫോം കണ്ടെത്താന്‍ ആയില്ല.ഇന്നതെ മല്‍സരത്തില്‍ എല്ലാ കണ്ണുകളും പിയാനിക്കിന്‍റെ പ്രകടനത്തില്‍ ആയിരിക്കും.