കിരീടം കാക്കാന്‍ ലിവര്‍പ്പൂള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാന്‍ പോകുന്നത് രണ്ട് ഫുട്ബോള്‍ ചാണക്യന്‍മാരുടെ പോരാട്ടം ആയിരിക്കും.ജര്‍മന്‍കാരനായ യൂര്‍ഗന്‍ ക്ലോപ്പ് അര്‍ജന്‍റൈന്‍ കോച്ച് ആയ മാര്‍ക്ക് ബിയെസ്ല എന്നിവരുടെ ഇന്നതെ പോരാട്ടം ആരാധകര്‍ വളരെ അധികം ഉറ്റുനോക്കുന്ന ഒന്നാണ്.ഇരുവരും തമ്മില്‍ ഉള്ള സാമ്യത എന്തെന്നാല്‍ രണ്ട് ടീമുകളെയും വട്ട പൂജ്യത്തില്‍ നിന്നാണ് ഇരുവരും ഇന്നതെ അവസ്ഥയില്‍ എത്തിച്ചത്.
യൂറോപ്യന്‍ നാഷനല്‍ മല്‍സരങ്ങള്‍ കളിച്ചെത്തിയ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍,ഷെര്‍ദാന്‍ ഷാക്കിരി,കോസ്റ്റാസ് സിമികാസ് എന്നിവര്‍ ടീമില്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.ഇവരുടെ ഫിറ്റ്നെസ്സ് ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് ക്ലോപ്പ് ഒന്നും പുറത്തു വിട്ടിട്ടില്ല.2003 ല്‍ പ്രീമിയര്‍ ലീഗ് കളിച്ചതാണ് ലീഡ്സ് അതിന് ശേഷം ഇപ്പോള്‍ ആണ് അവര്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ ഇറങ്ങുന്നത്.