തുടക്കത്തിലെ കല്ല് കടിക്കുന്നു ???
ബാഴ്സലോണ പുതിയ കോച്ചിന്‍റെ സ്ഥാനത്ത് റൊണാള്‍ഡ് കോമാനെ നിയമിച്ചപ്പോള്‍ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയത്.ഇത്രയും കാലം ബാഴ്സലോണയിലെ മാനേജര്‍മാരില്‍ കാണാത്ത ഒരു തരം ധൈര്യം അദ്ദേഹത്തിനുണ്ട്.സെത്തിയെന്നും ഏര്‍നെസ്റ്റോ വാല്‍വേരഡേയും പലപ്പോഴും ബോര്‍ഡിന്‍റെ തീരുമാനത്തെ അതേ പടി അനുസരിക്കുകയായിരുന്നു.എന്നാല്‍ കോമാന്‍ അങ്ങനെ അല്ല എന്നാണ് ഇപ്പോള്‍ എല്ലാരുടെയും വിശ്വാസം.
തുടക്കത്തില്‍ തന്നെ മെസ്സിയുമായി വന്ന എതിര്‍പ്പ് അതിന് ലക്ഷണമാണ്.ഇപ്പോഴത്തെ പ്രശ്നം എന്തെന്നാല്‍ ബയേണ്‍ താരമായ തിയഗോ അലകാന്‍റ്റ എന്നും ബാഴ്സയുടെ വിങ്ങല്‍ ആയിരുന്നു.ക്ലബ് വിട്ടത്തിന് ശേഷം മ്യൂണിക്കില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച തിയഗോ ബാഴ്സയിലേക്ക് വരാന്‍ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഇപ്പോള്‍ താരത്തിനെ ബാഴ്സക്ക് സൈന്‍ ചെയ്യാന്‍ ആകും ബോര്‍ഡും ആരാധകരും ആഗ്രഹിക്കുന്നത് അതാണ് എന്നാല്‍ കോമാന് വേണ്ടത് വാന്‍റാലത്തിനെയും.ഇരുവരില്‍ ആരെയാണ് ബാഴ്സ സൈന്‍ ചെയേണ്ടത് എന്നാണ് നിങ്ങളുടെ അഭിപ്രായം.






































