വെര്‍ണറിന് ആറ് മാസം സമയം നല്‍കണം എന്ന് മുന്‍ ചെല്‍സി താരം
ടിമോ വെർണറിന് ചെൽസിയിൽ ഫോമില്‍ എത്താന്‍ കൂടുതൽ കാലം വേണ്ടിവരുമെന്ന് ജിമ്മി ഫ്ലോയ്ഡ് ഹാസ്സൽബെയ്ങ്ക് പറയുന്നു. മുൻ ബ്ലൂസ് ഫോർവേഡ് വിശ്വസിക്കുന്നത് ജർമ്മനി താരത്തിന് തന്റെ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ ആറുമാസം സമയം ചെല്‍സി നൽകുമെന്നുമാണ്.
“ജര്‍മ്മൻ ഫുട്ബോൾ ഇംഗ്ലീഷ് ഗെയിമിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, അതിനാൽ വെർണറിന് നേരിട്ട് ഫോമിലെത്താന്‍ ബുദ്ധിമുട്ടായിരിക്കും.അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. കൂടാതെ ഗോൾ നേടാൻ കഴിയുന്ന ഒരു കളിക്കാരനെ ചെൽസിക്ക് ആവശ്യവുമുണ്ട്.ആഴ്സണല്‍ താരം പിയറി എമറിക്ക് ഒബാമയെങ്ങിന് ക്ലബ് ആറ് മാസം സമയം നല്കി അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമില്‍ ആണ്.അതിനാല്‍ ചെല്‍സിയും വെര്‍ണറിന് ആറ് മാസം സമയം നല്‍കണം എന്ന് ഞാന്‍ പറയും.”ജിമ്മി ഫ്ലോയ്ഡ് ഗെന്റിങ്ഗ്ബെട്ട് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































