പോരാട്ടം സമനിലയില്‍
ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ജര്‍മനിയും സ്പെയിനും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ഇതോടെ പോയിന്‍റ് പട്ടികയില്‍ സ്പെയ്ന്‍ രണ്ടാമതും ജര്‍മനി മൂന്നാമതും ആയി.സ്വിറ്റ്സര്‍ലാന്‍റിനെതിരെ വിജയം നേടിയ യുക്രൈന്‍ ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.
മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല.രണ്ടാം പകുതിയില്‍ 51 ആം മിനുട്ടില്‍ ഗോള്‍ നേടി ഈ സമ്മറില്‍ ചെല്‍സി താരമായ ടിമോ വെര്‍ണര്‍ ജര്‍മനിക്ക് ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജീസസ് നവാസിന് പകരം അന്‍സു ഫാറ്റി കളത്തില്‍ ഇറങ്ങിയപ്പോള്‍ സ്പെയിനിന് വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആയി അദ്ദേഹം.മല്‍സരം എക്സ്ട്രാ ടൈമില്‍ ജോസ് ലൂയിസ് ഗയ നേടിയ ഗോളില്‍ സമനില തിരിച്ച് പിടിച്ച് സ്പെയ്ന്‍ കരുത്ത് കാട്ടി.