എനിക്ക് എന്‍റെതായ സ്വപ്നങ്ങള്‍ ഉണ്ടെന്ന് മെംഫിസ് ഡെപെയ്
ലിയോണിനെ വിട്ടുപോകാനുള്ള ആഗ്രഹം താൻ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല എന്നും മെംഫിസ് ഡെപെയ് തറപ്പിച്ചുപറയുന്നുണ്ടെങ്കിലും “എനിക്കും എന്റെ സ്വപ്നങ്ങളുണ്ട്” എന്ന് സമ്മതിച്ചുകൊണ്ട് പുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചെറിയൊരു സൂചന നൽകി.പാരീസ് സെന്റ് ജെർമെയ്ൻ, ഇന്റർ, ബാഴ്‌സലോണ എന്നിവരെല്ലാം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൊണ്ടുപോകാൻ താൽപ്പര്യമുണ്ടെന്ന് മുന്നേ പറഞ്ഞു.
“ഞാൻ പോകണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ എന്തെങ്കിലും പറയുമ്പോൾ അത് പലപ്പോഴും വേറെ രീതിയില്‍ ആകും ആളുകള്‍ മനസിലാക്കുക.എനിക്ക് ഇപ്പോഴും ഒരു വർഷത്തെ കരാർ ഉണ്ട്, ഞാൻ ക്യാപ്റ്റനാണ്, ഞങ്ങൾക്ക് ഒരു നല്ല ടീം ഉണ്ട്.എനിക്ക് എന്നെക്കുറിച്ച് നല്ല മതിപ്പ് തോന്നുന്നു, എന്റെ സ്വപ്നങ്ങളും ഒരുപാടാണ് അതും ഞാൻ എല്ലായ്പ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.”അദ്ദേഹം നോസ് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































