കോമാന്‍ പോയത്തിന്‍റെ നിരാശ പങ്ക് വച്ച് വാന്‍ ഡൈക്ക്
റൊണാൾഡ് കോമാൻ ബാഴ്‌സലോണയിൽ ചുമതലയേൽക്കുന്നത് കണ്ട് നിരാശനായി എന്ന് ലിവര്‍പ്പൂള്‍ താരം വിർജിൽ വാൻ ഡൈക്ക് പറയുന്നു. എന്നാൽ മുൻ നെതർലാൻഡ്‌സ് ദേശീയ ടീം ബോസ് സ്പാനിഷ് ഭീമന്മാരെ പരിശീലിപ്പിക്കാൻ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന് തനിക്ക് അറിയാമെന്നും താരം പറഞ്ഞു.
“ഇത്രയും മികച്ച ദേശീയ ടീം കോച്ച് പോയത് കണ്ട് ഞങ്ങൾ എല്ലാവരും നിരാശരാണ്.ടീമിലെ എല്ലാ താരങള്‍ക്കും അത് പോലെ തന്നെ ആയിരിക്കും.അദ്ദേഹത്തിന് ബാഴ്സയെ പരിശീലിപ്പിക്കുക എന്നത് വലിയ സ്വപ്നം ആണ്.അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് എല്ലാ വക ആശംസകളും നേരുന്നു.”വാൻ ഡൈക്ക് പറഞ്ഞു.തുടക്കം മുതൽ തന്നെ സാഹചര്യം മനസിലാക്കിയതിനാൽ കോമനെ പോകാതിരിക്കാന്‍ താൻ ശ്രമിച്ചില്ലെന്ന് ലിവർപൂൾ താരം പറഞ്ഞു.