കായ് ഹവേര്‍ട്ട്സ് ഡീല്‍ അവസാനിപ്പിക്കാന്‍ ചെല്‍സി
ബുണ്ടസ്ലിഗ ക്ലബ്ബിന്റെ പ്രീ-സീസൺ ഫിറ്റ്നസ് പരിശോധനയ്ക്ക് ബയർ ലെവർകുസെൻ താരം ഹാജരാകാതിരുന്നതിനെത്തുടർന്ന് കൈ ഹാവെർട്സിനുള്ള നീക്കത്തിൽ ചെൽസി അവസാന ഘട്ടത്തില്‍ ആണെന്ന് ബിൽഡ് റിപ്പോർട്ട് ചെയ്തു.21 കാരൻ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോവിഡ് -19 നുള്ള നിർബന്ധിത പരിശോധനയിൽ പങ്കെടുത്തിരുന്നുവെങ്കിലും ഞായറാഴ്ച വീണ്ടും ലെവർകുസെൻ സ്ക്വാഡ് കൂടിക്കാഴ്ച നടത്തിയപ്പോൾ ഹാജരായില്ല.
ഇതുവരെ അഞ്ചോളം സൈനിങ് നടത്തിയ ചെല്‍സി ആരാധകരെ ആവേശകൊടുമുടിയില്‍ എത്തിച്ചിരിക്കുകയാണ്.പല സൂപ്പര്‍ താരങ്ങളെയും സൈന്‍ ചെയ്ത ചെല്‍സി അടുത്ത സീസണില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വച്ചിലെങ്കില്‍ ലംപാര്‍ഡിന് മേല്‍ വലിയ പ്രഷര്‍ ആകും അത്.താരത്തിന് വേണ്ടി ലെവര്‍കുസനുമായി ചെല്‍സി അവസാന റൌണ്ട് ചര്‍ച്ചയില്‍ എത്തിയെന്നും അവര്‍ ആവശ്യപ്പെട്ട 118 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ചെല്‍സി തയ്യാറായ മട്ടാണ്.






































