ആദ്യ മല്‍സരത്തില്‍ ജോയൽ മാറ്റിപ്പും ജോർദാൻ ഹെൻഡേഴ്സണും ഉണ്ടാകുന്ന കാര്യം സംശയം എന്ന് ക്ലോപ്പ്
അടുത്ത മാസം ലീഡ്സിനെതിരായ പ്രീമിയർ ലീഗ് ചാമ്പ്യന്മാരുടെ സീസൺ ഓപ്പണര്‍ മല്‍സരത്തില്‍ ഡിഫെൻഡർ ജോയൽ മാറ്റിപ്പും മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സണും മല്‍സരത്തിന് ഇറങ്ങുന്ന കാര്യം സംശയം ആണ് എന്ന് ലിവർപൂൾ ബോസ് യൂർഗൻ ക്ലോപ്പ്.
ജൂലൈ എട്ടിന് ബ്രൈട്ടണിൽ നടന്ന വിജയത്തിൽ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് റെഡ്സ് ക്യാപ്റ്റൻ ഹെൻഡേഴ്സൺ കളിച്ചിട്ടില്ല.2019-20 സീസണിലെ അവസാന നാല് ഗെയിമുകൾ താരത്തിന് നഷ്ടമായി.അതേസമയം, ജൂൺ അവസാനം നടന്ന പ്രീമിയർ ലീഗ് പുനരാരംഭത്തിന്റെ ആദ്യ മത്സരത്തിൽ എതിരാളികളായ എവർട്ടണിനെതിരെയുള്ള മല്‍സരത്തില്‍ കാലിന് പരിക്കേറ്റ് മാറ്റിപ്പും പുറത്തായിരുന്നു.ഇരുവരും പ്രീ സീസണ്‍ മല്‍സരങ്ങള്‍ക്ക് വേണ്ടി ഔസ്ട്രിയക്ക് പോയെങ്കിലും ഇരുവരും സ്റ്റുഗര്‍ട്ട്,റെഡ്ബുള്‍ എന്നിവര്‍ക്കെതിരെ നടന്ന ഫ്രന്‍റ്ലി മല്‍സരത്തില്‍ ഇറങ്ങിയിരുന്നില്ല.






































