മോശം ഫിനിഷിങ് പണി തന്നു എന്നു വാന്‍ ഡൈക്ക്
കമ്മ്യൂണിറ്റി ഷീൽഡ് പെനാൽറ്റി ഷൂട്ടൌട്ട് ആഴ്സണലിനോട് തോറ്റതിന് ലിവർപൂൾ പ്രതിരോധ താരം വിർജിൽ വാൻ ഡൈക്ക് ടീമിന്‍റെ മോശം ഫിനിഷിങ്ങിനെ കുറ്റപ്പെടുത്തി.പിയറി-എമെറിക് ഓബാമേയാങ്ങിന്റെ മികച്ച ശ്രമം ആഴ്സണലിനെ മുന്നിലെത്തിച്ചെങ്കിലും തകുമി മിനാമിനോ രണ്ടാം പകുതിയിൽ റെഡ്സിനായി തന്റെ ആദ്യ നേടി സമനില നേടി കൊടുത്തു.
“മുഴുവൻ ഗെയിമിലും ഞങ്ങൾ നന്നായി കളിച്ചു, ആധിപത്യം സ്ഥാപിച്ചു, നന്നായി പ്രസ്സ് ചെയ്തു, ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു.അവസാനം പെനാൽറ്റികൾ ഒരു ലോട്ടറി മാത്രമാണ്, എന്തും സംഭവിക്കാം.ഞങ്ങൾ നിരാശരാണ്, പക്ഷേ ഞങ്ങൾ മുന്നോട്ട് പോകണം. കഴിഞ്ഞ വർഷം പെനാൽറ്റികളിലും ഞങ്ങൾ തോറ്റിരുന്നു.ആരും പരിഭ്രാന്തര്‍ ആകേണ്ട ആവശ്യം ഇല്ല.എല്ലാം ശരിയക്കേണ്ടത് ഉണ്ട്.ഫിന്‍ഷിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.”വാന്‍ ഡൈക്ക് ലിവര്‍പ്പൂള്‍ ഒഫീഷ്യല്‍ സൈറ്റില്‍ പറഞ്ഞു.






































