ഹോസെ അന്റോണിയോ റയെസ് കാറപകടത്തില്‍ അന്തരിച്ചു
സെവിയ്യ: സ്പാനിഷ് ഫുട്ബോള്‍ താരം ഹോസെ അന്റോണിയോ റയെസ്(35) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച സെവിയക്കടുത്തു വെച്ച് താരത്തിന്റെ കാറപകടത്തിൽപെടുകയായിരുന്നു. ആഴ്സണല്‍, റയല്‍ മഡ്രിഡ്, സെവിയ, അത്ലറ്റിക്കോ മഡ്രിഡ് തുടങ്ങിയ ടീമുകളിലും താരം കളിച്ചിട്ട് ഉണ്ട്. 1999-ല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ എത്തിയ താരം സെവിയയിലൂടെയാണ് ക്ലബ്ബ് ഫുട്ബോളില്‍ അരങ്ങേറ്റം ക്കുറിച്ചു. ആഴ്സണലിന്റെ പ്രീമിയര്‍ ലീഗ്, എഫ്.എ. കപ്പ് നേട്ടങ്ങളിലും താരം പങ്കെടുത്തിട്ട് ഉണ്ട്. റയല്‍ മഡ്രിഡിനൊപ്പം ലാലിഗ, അത്ലറ്റിക്കോ മഡ്രിഡിനൊപ്പം യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍കപ്പ് എന്നിവയ്ക്കായി പന്ത് തട്ടിയ താരം ക്ലബ്ബ് കരിയറില്‍ 646 മത്സരത്തിൽ 95 ഗോൾ വേട്ട നടത്തി. 2006 ലോകകപ്പിന് ശേഷം സ്പാനിഷ് ക്ലബ്ബിനായി ബൂട്ട് അണിഞ്ഞിട്ടില്ല.